ആവശ്യമായ ചേരുവകൾ
പച്ചമാങ്ങ– 2 എണ്ണം
ഇഞ്ചി– ഒരു ചെറിയ കഷ്ണം
ഏലയ്ക്ക– 2 എണ്ണം
പുതിനയില, പഞ്ചസാര– ആവശ്യത്തിന്
തണുത്ത വെള്ളം– ആവശ്യത്തിന്
തയാറാക്കുന്ന വിധം
രണ്ടു പച്ചമാങ്ങ കഷ്ണങ്ങളാക്കിയതിന്റെ കൂടെ ഇഞ്ചി അരിഞ്ഞതും രണ്ട് ഏലയ്ക്കായും പുതിനയിലയും പഞ്ചസാരയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. അരിപ്പയിലൂടെ അരിച്ചെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
Read also: അയൺ ധാരളമുള്ള റാഗി ബോൾസ്