കോൺഗ്രസിനെതിരെ നികുതി ഭീകരത; ബിജെപിയോട് കണ്ണടയ്ക്കൽ; ആദായനികുതി വകുപ്പിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസിനെതിരെ കേന്ദ്ര സർക്കാർ നികുതി ഭീകരതയാണ് നടത്തുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി അക്കൗണ്ടുകളുടെ കാര്യത്തിൽ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിന് പിഴ ഈടാക്കിയ പ്രകാരമാണെങ്കിൽ ബിജെപിയിൽ നിന്ന് 4617 കോടി ഈടാക്കണം. ബിജെപിയിൽ നിന്ന് പിഴ ഈടാക്കാൻ പൊതു താത്പര്യ ഹർജി നൽകും. ഇത് രാജ്യത്തിൻ്റെ ആഭ്യന്തര വിഷയമാണെന്നും വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും രാജ്യത്തിൻ്റെ നിയമ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും വിദേശ രാജ്യങ്ങളുടെ അഭിപ്രായ പ്രകടനത്തോട് ജയറാം രമേശ് പ്രതികരിച്ചു.

സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ ബിജെപി മറച്ചു ച്ചു. മേൽവിലാസവും പേര് വിവരങ്ങളും ഇല്ലാതെ സംഭാവന സ്വീകരിച്ചത് നിയമ വിരുദ്ധമാണ്. ഈ സംഭാവനകൾക്ക് ആദായ നികുതി ഇളവുകൾക്ക് അർഹതയില്ല. ഇങ്ങനെ സ്വീകരിച്ച സംഭാവനയ്ക്ക് പിഴ ഈടാക്കേണ്ടതാണ്. ബിജെപിക്ക് എതിരെ ആദായനികുതി വകുപ്പിന് മൃദു സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016-17 വർഷത്തിൽ 181.90 കോടി രൂപയും 2017-18 വർഷത്തിൽ 178. 73 കോടി രൂപയും 2018-19 വ‍ർഷത്തിൽ 918.45 കോടി രൂപയും 2019 -20 വർഷത്തിൽ 490.01 കോടി രൂപയുമാണ് ചുമത്തിയിരിക്കുന്നത്. 1993-9, സീതാറാം കേസരിയുടെ കാലത്തെ പിഴ 53.9 കോടി രൂപ പിഴയായി ചുമത്തിയിട്ടുണ്ട്.

1823 കോടി നികുതി അടയ്ക്കാനുള്ള നോട്ടീസാണ് ആദായനികുതി വകുപ്പ് ആദ്യം നൽകിയത്. 2016 മുതൽ 2022 വരെയുള്ള പിഴ 4617 കോടി രൂപ വരും. ആദായനികുതി വകുപ്പിന്റെ നടപടിയിൽ സുപ്രീം കോടതിയെ സമീപിക്കും. നടപടി കോൺഗ്രസിൻ്റെ മനോബലം തകർക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാൻ എയും പ്ലാൻ ബിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.