കാട്ടാനയുടെ മുന്നിൽപെട്ട് കാർ യാത്രക്കാർ: രക്ഷപെട്ടത് തലനാരിഴക്ക്

വയനാട്:മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിൽ കാട്ടാനയുടെ മുന്നിൽപെട്ട കാർ യാത്രക്കാർ.തലനാരിഴക്ക് രക്ഷപെട്ട് യാത്രക്കാർ.റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന കാട്ടാന കാറിനു നേരെ അടുത്തത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ച ആനയെ വനത്തിലേക്ക് ഓടിക്കുന്നതിനിടെയാണ് കാർ എത്തിയത്.നാട്ടുകാർ ഒച്ചവച്ചതിനെ തുടർന്നാണ് കാർ ആക്രമിക്കാതെ ആന പിന്തിരിഞ്ഞത്.വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്നു. കാറിനെ നോക്കിയ ശേഷം പതിയെ ആന വനഭാഗത്തേക്ക് നടക്കുകയായിരുന്നു.

Read also :കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു