ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. കഴിഞ്ഞ സീസണിലെ മൽസര ശേഷം വിരാട് കോലി, ഗൗതം ഗംഭീര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന് ശേഷം ഇരുവരും മുഖാമുഖം എത്തുന്ന മത്സരമെന്ന നിലയിലാണ് എല്ലാവരും പോരാട്ടത്തെ ഉറ്റുനോക്കുന്നത്. ആര്‍സിബിയുടെ തട്ടകത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ആര്‍സിബി ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോൽക്കുകയും രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കുകയും ചെയ്തു.
അതേ സമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്. ഇന്നത്തെ മത്സരം ഇരു ടീമിനും അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. ആര്‍സിബിക്കായി ഫഫ് ഡുപ്ലെസിസും വിരാട് കോലിയും ദിനേശ് കാർത്തിക്കും കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ രജത് പാട്ടീധാറും ഗ്ലെന്‍ മാക്‌സ് വെല്ലും ഫോമിലേക്കെത്തേണ്ടതായുണ്ട്. ബൗളിങ് തന്നെയാണ് ആര്‍സിബിയുടെ തലവേദന.
കെകെആറിന്റെ ടോപ് ഓഡര്‍ ആയ വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ എന്നിവര്‍ ഇനിയുച്യം ഫോം കണ്ടെത്തിയിട്ടില്ല. ആന്‍ഡ്രേ റസല്‍, റിങ്കു സിങ് എന്നിവരെ വേഗമേറിയ സ്കോറിന് റേറ്റ് കെകെആറിന്റെ കരുത്താണ്. നായക റോളില്‍ ശ്രേയസ് അയ്യരും മികവ് കാട്ടണം. ബാറ്റിങ് നിര കൂടുതല്‍ സ്ഥിരത കാട്ടാത്ത പക്ഷം ആര്‍സിബിയെ വീഴ്ത്താന്‍ കെകെആറിന് സാധിച്ചേക്കില്ല. നേര്‍ക്കുനേര്‍ കണക്കില്‍ കെകെആറിന് മുന്‍തൂക്കമുണ്ട്. 32 മത്സരത്തില്‍ 18ലും ജയം കെകെആറിനായിരുന്നു. 14 മത്സരമാണ് ആര്‍സിബി ജയിച്ചത്.