കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റേണൽ മാർക്കിൽ വ്യാപക തിരുത്തൽ നടത്തുന്നതായി ഓഡിറ്റ് റിപ്പോർട്ട്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റേണൽ മാർക്ക് തിരുത്തൽ വ്യാപകമെന്ന് കണ്ടെത്തൽ. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷവും ഇന്റേണൽ മാർക്ക് തിരുത്തിയതായി ഓഡിറ്റ് റിപ്പോർട്ട്.

43 വിദ്യാർഥികളുടെ ഇന്റേഷൽ മാർക്കാണ് യൂണിവേഴ്‌സിറ്റി ചട്ടങ്ങൾ മറികടന്ന് തിരുത്തിയത്. 2020-21 കാലയളവിലെ ഓഡിറ്റിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. നേരത്തെ തന്നെ ഇന്റേണൽമാർക്കുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. നാല് വിദ്യാർഥികളുടെ ഉദാഹരണ സഹിതമാണ് ഓഡിറ്റ് റിപ്പോർട്ട്.

Read more : അടൂരിലെ കാറപകടം : മരിച്ച ഹാഷിമിന്റെയും അനുജയുടെയും ഫോണുകൾ സൈബർ സെല്ലിന് കൈമാറി