എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം. മതനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കണം. അതിന് കോട്ടം തട്ടുന്ന കാര്യങ്ങള്‍ ഉണ്ടായപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. ബിജെപി ഭരണത്തില്‍ കോടാനുകോടി ജനങ്ങള്‍ ഭയത്തിലാണ്. ഇത് ലോകത്തിന് മുന്നില്‍ ദുഷ്‌കീര്‍ത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയര്‍ന്നിരിക്കുന്നു.
അമേരിക്കയുo ജര്‍മ്മനിയും ചോദിച്ചു കഴിഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങള്‍ കാണുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നു. സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്തുണ്ടാകുന്നു.ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ബിജെപി ആകാവുന്ന ശ്രമങ്ങള്‍ എല്ലാം നടത്തിയാലും കേരളത്തില്‍ ജയിക്കില്ല.മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളത്.ജനങ്ങള്‍ ബി ജെ പിയെ ഇവിടെ തിരസ്‌കരിച്ചതാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടു.ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിച്ചു.പിന്നെ പറഞ്ഞു ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ല , കൂടുതല്‍ സീറ്റുള്ളപാര്‍ട്ടിയാകണമെന്ന പ്രചരണം അഴിച്ചു വിട്ടു.കളങ്കമില്ലാത്ത മലയാളി അത് വിശ്വസിച്ചു.സിപിഎമ്മും കോണ്‍ഗ്രസും ബിജെപി ക്കെതിരാണല്ലോ ,അപ്പോ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു.
എന്നാല്‍ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാന്‍ ജയിച്ചവര്‍ക്ക് കഴിഞ്ഞില്ല.നീതി ചെയ്തില്ല , നിസംഗതയാണ് പാര്‍ലമെന്റില്‍ കണ്ടത്.ഭക്ഷണത്തിന്റെ കാര്യത്തില്‍ ജനത്തെ രണ്ടാകിയപ്പോള്‍ കോണ്‍ഗ്രസ് ബിജെപി നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
കേരളം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് എംപി മാര്‍ ശബ്ദിച്ചില്ല.അവര്‍ സംസ്ഥാനത്തെ കുറ്റം പറഞ്ഞിരുന്നു.കേന്ദം കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിക്കുന്നു.കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീകമാണ് നടന്നത്..കടമെടുക്കാനുള്ള അവകാശം നിഷേധിച്ചു.അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.കേരളത്തിന്റെ വാദങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.ഒന്നാം പ്രതി ബി ജെ പി സര്‍ക്കാരാണ്.അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോണ്‍ഗ്രസുകാരെന്നും പിണറായി കുറ്റപ്പെടുത്തി.