മലപ്പുറം:കാളികാവിൽ രണ്ടരവയസ്സുകാരിയെ ക്രൂരമർദ്ദനത്തിനിരയാക്കി പിതാവ്.കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്.അമ്മയുടെ പരാതിയിൽ പൊലീസ് പിതാവായ ജുനൈദിനെതിരെ കേസെടുത്തു.ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്.
കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്.പിതാവിന്റെ പശ്ചാത്തലം അടക്കം സംശയുമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾക്ക് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റിലായ ജുനൈദിനും ഇത്തരത്തിൽ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read also :പാവപ്പെട്ടവന്റെ അമ്പതും നൂറും മതി ജയിക്കാൻ: പണം കൊണ്ട് തോൽപ്പിക്കാനാവില്ല: വിഡി സതീശൻ