നാരങ്ങാവെള്ളത്തിൽ പൈനാപ്പിൾ ചേർത്ത് ഈ ചൂടുകാലത്ത് ഒരു വെറൈറ്റി പാനീയം തയ്യാറാക്കിയാലോ..? ഒരുപാട് ഒരുപാട് ഗുണങ്ങൾ ആണ് പൈനാപ്പിളിനുള്ളത്. പോഷകങ്ങളും ആൻ്റി ഓക്‌സിഡൻ്റുകളാലും സമ്പുഷ്ടമാണ് പൈനാപ്പിൾ എന്ന് പറയപ്പെടുന്നു. ദഹനത്തെ സഹായിക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ മുടി, ചർമ്മം, എല്ലുകൾ എന്നിവയ്ക്കും ഇത് നല്ലതാണ്. പൈനാപ്പിളിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോസ്ഫറസ്, കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങളെയും ചെറുക്കുകയും ചെയ്യും. വിറ്റാമിൻ സി ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കുന്നു… പൈനാപ്പിളിന്റെ ഗുണങ്ങൾ പറഞ്ഞിരിക്കാതെ നമുക്ക് ആ പാനീയം തയ്യാറാക്കിയാലോ…
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ ഒരു പാത്രത്തിലേക്ക് എടുത്ത് വെക്കുക. ഇതിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു ബ്ലെൻഡറിൽ ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം എടുത്ത് ഉപയോഗിക്കുക.
Read more : ഊണിനൊപ്പം കഴിക്കാൻ ഈസിയായി തയ്യാറാക്കാം നല്ല നാടൻ മീൻ മപ്പാസ്