മഴ കനിഞ്ഞില്ല ; ഒമ്പത് ജില്ലകളില്‍ ചൂട് കൂടും : മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും മഴ ലഭിച്ച മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്. പ്രതീക്ഷയുണ്ടായിരുന്ന പലയിടങ്ങളിലും മഴ പെയ്തതുമില്ല.

ഇപ്പോഴിതാ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണയെക്കാൾ 2 – 3 °C വരെ ഉയർന്ന താപനിലയ്ക്കാണ് സാധ്യത.

Read more : ‘മോദിയുടെ കണ്ണുകൾ പോലും അദ്ദേഹത്തിൻ്റെ കണ്ണുനീരിനെ വിശ്വസിക്കില്ല’ : പ്രധാനമന്ത്രിക്കെതിരെ എം.കെ സ്റ്റാലിൻ