ക്യാമറാ ഫീച്ചറുകളില്‍ വിപ്ലവം സൃഷ്ടിച്ച ഫോണ്‍ ആണ് സാംസങ്ങിന്റെ ഗാലക്‌സി എസ് 23 അള്‍ട്ര. പ്രധാനമായും സൂമിങ് കഴിവിലാണ് ഈ ഫോണ്‍ ഉപയോക്താക്കളെ അതിശയിപ്പിച്ചത്. ഡിജിറ്റല്‍ ക്യാമറകളെ വരെ പിന്നിലാക്കുന്ന തരത്തിലുള്ള ക്യാമറാ ഫീച്ചറാണ് ഗാലക്‌സി എസ് 23 അള്‍ട്രയ്ക്കായി സാംസങ് നല്‍കിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പ്രീമിയം ഫോണുകളില്‍ ഒന്നായി ഈ ഫോണിനെ കണക്കിലാക്കാവുന്നതാണ്. ഈ ജനുവരി മാസത്തിലാണ് ഈ ഫോണിന്റെ പിന്‍ഗാമിയായി സാംസങ് ഗാലക്സി എസ് 24 അള്‍ട്ര ഫോണിനെ പുറത്തിറക്കിയത്.
വന്‍ വിലക്കുറവില്‍ ഗാലക്‌സി എസ് 23 അള്‍ട്ര സ്വന്തമാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ട്. 1,24,999 രൂപ പ്രാരംഭ വിലയില്‍ ഇറങ്ങിയ ഈ ഫോണ്‍ ഇപ്പോള്‍ 90,000 രൂപയിലും കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്‌ലിപ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. 89,999 രൂപയ്ക്കാണ് ഗാലക്‌സി എസ് 23 അള്‍ട്രയുടെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഇപ്പോള്‍ ഈ ഫോണ്‍ സ്വന്തമാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് ഏകദേശം 35,000 രൂപയുടെ ഡിസ്‌കൗണ്ട് നേടാന്‍ സാധിക്കുന്നതാണ്.
ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് മാത്രമാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് സ്റ്റോറേജ് വേരിയന്റുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതല്ല. നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ട് മാത്രം വാഗ്ദാനം ചെയ്യുന്ന ഡിസ്‌കൗണ്ട് ആണ് ഇത്. ഇതിന് പുറമെ ബാങ്ക് ഓഫറുകള്‍ കൂടി വരുമ്ബോള്‍ ഫോണിന്റെ വില വീണ്ടും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. സാംസങ് ആക്‌സിസ് ബാങ്ക് ഇന്‍ഫിനിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഗാലക്‌സി എസ് 23 അള്‍ട്ര സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ആണ് അധികമായി ഇപ്പോള്‍ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുക. അതായത് 84,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കുന്നതാണ്.
Read more : അടിമുടി മാറ്റങ്ങളുമായി വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേഷൻ എത്തിപ്പോയി…
ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങിയാല്‍ ആകട്ടെ 5 ശതമാനം ഡിസ്‌കൗണ്ട് ആണ് ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ ഫോണിന്റെ വില 85,499 രൂപയായി കുറയുന്നതായിരിക്കും. ഇതിന് പുറമെ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിനും ഫ്‌ലിപ്പ്കാര്‍ട്ട് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 3500 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഫോണിന്റെ വില 86,499 രൂപയായും കുറയും.
ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ പരിശോധിക്കുമ്പോൾ 120 Hzകര്‍വ്ഡ് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിനായി സാംസങ് നല്‍കിയിരിക്കുന്നത്. ഇതിന് Corning Gorilla Glass Victus 2 പ്രൊട്ടക്ഷനും കമ്ബനി നല്‍കിയിട്ടുണ്ട്. Qualcomm Snapdragon 8 Gen 2 പ്രോസസര്‍ ആണ് ഗാലക്‌സി എസ് 23 അള്‍ട്രയ്ക്ക് കരുത്ത് നല്‍കുന്നത്. ക്വാഡ്-റിയര്‍ ക്യാമറ സജ്ജീകരണമുള്ള ഈ ഫോണിന്റെ പ്രൈമറി ക്യാമറ 200 എംപിയാണ്.