ടെക്‌നോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായി ടെക്‌നോ പോവ 6 പ്രോ ( Tecno POVA 6 Pro ) ലോഞ്ച് ചെയ്തു. മീഡിയടെക് ഡിമെന്‍സിറ്റി 6080 ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 12GB വരെ റാമും 12GB വെര്‍ച്വല്‍ റാമും ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. കോമറ്റ് ഗ്രീന്‍, മെറ്റിയോറൈറ്റ് ഗ്രേ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്. ടെക്‌നോ പോവ 6 പ്രോയുടെ 8GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഇന്ത്യയില്‍ 19,999 രൂപയാണ് വില. 12GB+ 256GB വേരിയന്റിന്റെ വില 21,999 രൂപയാണ്. ഏപ്രില്‍ 4ന് ഉച്ചയ്ക്ക് 12 മുതല്‍ ആമസോണ്‍ വഴി ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം.
6.78 ഇഞ്ച് (2436 × 1080 പിക്‌സലുകള്‍) ഫുള്‍ HD+ അമോലെഡ് സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2160Hz ഹൈ ഫ്രീക്വന്‍സി ഡിമ്മിംഗ്, TÜV റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഈ ഫോണ്‍ ഫീച്ചര്‍ ചെയ്യുന്നു. മാലി G57 MC2 GPU ഉള്ള ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6080 6nm പ്രൊസസര്‍ (ഡ്യുവല്‍ 2.4GHz കോര്‍ടെക്സ്-A76 + Hexa 2GHz Cortex-A55 CPU) ആണ് ടെക്‌നോ പോവ 6 പ്രോ 5ജിയുടെ കരുത്ത്. 12 ജിബി വരെ റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഇതിലുണ്ട്. 12ജിബി വെര്‍ച്വല്‍ റാം ഫീച്ചര്‍ കൂടി എത്തുന്നതിനാല്‍ പെര്‍ഫോമന്‍സ് മികവ് കൂടും. മികച്ച സ്റ്റോറേജ് ശേഷി ഒരുക്കാനായി മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Read more : ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്സി എസ് 23 അൾട്രയ്ക്ക് 35000 രൂപയുടെ ഓഫറുകൾ
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14 ഒഎസ് ആണ് ഇതിലുള്ളത്. ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഫീച്ചറും ഉണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ടെക്‌നോ പോവ 6 പ്രോയിലുള്ളത്. ഇതില്‍, എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 108എംപി പ്രൈമറി ക്യാമറ, 2എംപി സെക്കന്‍ഡറി സെന്‍സര്‍, എഐ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഡ്യുവല്‍ എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 32എംപി ഫ്രണ്ട് ക്യാമറ നല്‍കിയിരിക്കുന്നു.
5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, USB Type-C, NFC തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകള്‍, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, എന്നിവയും ടെക്‌നോ പോവ 6 പ്രോ വാഗ്ദാനം ചെയ്യുന്നു. ദൈര്‍ഘ്യമേറിയ ബാറ്ററി ശേഷിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകത. 70W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയും 10W റിവേഴ്‌സ് ചാര്‍ജിംഗ് പിന്തുണയും ഉള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഈ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ 20 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 50 ശതമാനവും 50 മിനിറ്റിനുള്ളില്‍ 100 ശതമാനവും ബാറ്ററി നിറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.