തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്കിലൂടെ അസഭ്യം പറഞ്ഞതിന് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിവരികയായിരുന്ന ശ്രീജത്തിനെതിരെ കേസ്. ഐപിസി 294 പ്രകാരമാണ് കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്കിലൂടെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതോടെ സെക്രട്ടറിയേറ്റ് ആള്‍ക്കൂട്ടവുമുണ്ടായി.
സഹോദരന്‍റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് 9 വർഷങ്ങളായി സെക്രട്ടേറിയറ്റ് നടയിൽ സമരവുമായി കഴിയുകയാണ് ശ്രീജിത്ത്. പാറശാല പോലീസ് കസ്റ്റഡിയിലിരിക്കുമ്പോളാണ് ശ്രീജിത്തിൻ്റെ സഹോദരൻ ശ്രീജീവ് കൊല്ലപ്പെട്ടത്.
തുടർന്ന് 2015 മെയ് 22-നാണ് സഹോദരനു നീതി ലഭിക്കാനായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചത്. ശ്രീജീവിൻ്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം നടത്തിയത്. സമരം മാസങ്ങൾ പിന്നിട്ടപ്പോൾ സോഷ്യൽ മീഡിയയിലെ സ്റ്റാൻഡ് വിത്ത് ശ്രീജിത്ത് എന്ന പ്രചരണത്തിൻ്റെ ഭാഗമായി ശ്രീജിത്തിനായി കേരളം ഒന്നിച്ചിരുന്നു.
ഇതേതുടർന്ന് ശ്രീജിത്തിൻ്റെ ആവശ്യം പരിഗണിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കിയിരുന്നു. എന്നാൽ അന്വേഷണം നടന്നില്ല. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സർവ്വീസിൽ നീക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്നും നീക്കങ്ങൾ ഉണ്ടായില്ല. ഇതേ തുടർന്ന് ശ്രീജിത്ത് സമരം തുടരുകയായിരുന്നു.