ആവശ്യമായ ചേരുവകകൾ
പച്ചരി – 1കപ്പ്
ശർക്കര – 3/4കപ്പ്
തിരുമ്മിയ തേങ്ങാ- 1/2കപ്പ്
ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
ചെറുപഴം – 1
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക. അതിൽ ശർക്കര, പഴം, തേങ്ങാ എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുത്തു നെയ്യും ഏലക്ക പൊടിയും ഇട്ട് ഇളക്കി വയ്ക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോ കുഴിയിലും മാവൊഴിച്ചു രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കുക.
Read also: CHICKEN DONUT|നാലുമണി പലഹാരമായി നല്ല കിടിലൻ ചിക്കൻ ഡോനട്ട് തയാറാക്കിയാലോ….