ആവശ്യമായ ചേരുവകകൾ
ചോക്ലേറ്റ് ( ഇഷ്ടമുള്ളത്)– 350 ഗ്രാം
ബട്ടർ(അലിയിച്ചത്)– 50 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക്– മധുരത്തിന് അനുസൃതമായി(400 ഗ്രാം)
തയാറാക്കുന്ന വിധം
ഡബിൾ ബോയിലിങ് രീതിയിൽ ചോക്ലേറ്റ് അലിയിച്ചെടുക്കുക. ഇതിനായി ചോക്ലേറ്റ് മിശ്രിതത്തിലേക്ക് ബട്ടർ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യാനുസരണം കണ്ടൻഡ് മിൽക്കും ചേർക്കുക. ശേഷം ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ച്, പാത്രത്തിന്റെ എല്ലാ ഭാഗത്തും അൽപം ബട്ടർ തടവിയതിനു ശേഷം ചോക്ലേറ്റ് മിശ്രിതം ഒഴിക്കാം. ഇതിനു മുന്നോടിയായി ആവശ്യമെങ്കിൽ വിവിധ ഡ്രൈ ഫ്രൂട്സ് മുതൽ ഷുഗർ കാൻഡീസ് അടക്കമുള്ള മിശ്രിതത്തിലേക്ക് ചേർക്കാം. ശേഷം ഇത് ഫ്രിജിൽ തണുപ്പിക്കാനായി വയ്ക്കാം. നന്നായി ഉറച്ച ശേഷം ഇവ മുറിച്ചെടുത്ത് വിളമ്പാം.
Read also: ഗ്രിൽ ചെയ്ത ചേന കഴിച്ചിട്ടുണ്ടോ?