ആവശ്യമായ ചേരുവകൾ
വാനില ഐസ്ക്രീം– 3 സ്കൂപ്പ്
മുട്ട– 3 എണ്ണം
ബ്രെഡ്– ആവശ്യത്തിന്
സ്വീറ്റ്/ഡാർക് ചോക്ലേറ്റ്– ആവശ്യത്തിന്
ബട്ടർ– 2 ടേബിൾ സ്പൂൺ
ആപ്പിൾ/ഏത്തപ്പഴം– ഒരെണ്ണം
തയാറാക്കുന്ന വിധം
3 സ്കൂപ്പ് വാനില ഐസ്ക്രീം അലിയാനായി മാറ്റിവയ്ക്കുക. ഈ സമയം 3 മുട്ട അൽപം ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അലിഞ്ഞ ഐസ്ക്രീം അടിച്ചുവച്ചിരിക്കുന്ന മുട്ട മിശ്രിതത്തിലേക്ക് ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഇതിൽ ബ്രെഡ് കഷ്ണങ്ങൾ മുക്കിയെടുക്കുക. പാൻ ചൂടായതിനു ശേഷം എറ്റവും ചെറിയ തീയിലേക്ക് ഫ്ലെയിം കുറയ്ക്കാൻ ശ്രദ്ധിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ അലിഞ്ഞു തുടങ്ങിയാലുടൻ പാനിലേക്ക് മുക്കിയെടുത്ത ബ്രെഡ് കഷ്ണങ്ങൾ വച്ച് ടോസ്റ്റ് ചെയ്തെടുക്കുക. നന്നായി മൊരിഞ്ഞ ഒരു വശത്ത് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തോ ചെറിയ കഷ്ണങ്ങളായി മുറിച്ചോ വയ്ക്കുക.
ചോക്ലേറ്റ് അലിഞ്ഞു തുടങ്ങുമ്പോൾ ഇതിനു മുകളിൽ ടോസ്റ്റ് ചെയ്മറ്റൊരു ബ്രെഡ് വച്ച് പാനിൽ നിന്ന് മാറ്റുക ബ്രെഡ് എല്ലാം ടോസ്റ്റ് ചെയ്ത് മാറ്റിയതിനു ശേഷം പാനിലേക്ക് വീണ്ടും ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ അലിഞ്ഞ ശേഷം ഇതിലേക്ക് അത്യാവശ്യം വലുപ്പത്തിൽ മുറിച്ചുവച്ചിരിക്കുന്ന പഴങ്ങൾ ചേർത്തിളക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് പഴങ്ങൾ കാരമലൈസ് ചെയ്തെടുക്കുക. ഇവ ടോസ്റ്റ് ചെയ്ത ബ്രെഡിനൊപ്പം വിളമ്പുക. ആവശ്യമെങ്കിൽ ടോസ്റ്റിനൊപ്പം ഐസ്ക്രീം, ചോക്ലേറ്റ് സോസ്, കണ്ടെൻസ്ഡ് മിൽക്ക്, തേൻ, മേപ്പിൾ സിറപ്പ് എന്നിവയും മിതമായ അളവിൽ ചേർക്കാം.
Read also: ഉഗ്രൻ രുചിയിൽ ഊണിണ് വിളമ്പാം കാരറ്റ് റൈസ്