ആവശ്യമായ ചേരുവകൾ
1. അരിപ്പൊടി – 3/4 കപ്പ്
ജീരകം – രണ്ടു നുള്ള്
ഉപ്പ് – ഒരു നുള്ള് 2
ശർക്കരപാനി (കട്ടി) – മുക്കാൽ കപ്പ്
തേങ്ങാ – 1/2 കപ്പ്
ഏലക്കാപൊടി – 1/4 ടീസ്പൂൺ
ചുക്കുപൊടി – രണ്ടുനുള്ള്
നെയ്യ് – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
തിളച്ച വെള്ളമൊഴിച്ച് ഒന്നാമത്തെ ചേരുവകൾ കുഴച്ചെടുക്കുക. ചൂട് കുറഞ്ഞ ശേഷം ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ച് വയ്ക്കുക. ഫ്രൈയിങ് പാനിൽ ശർക്കരപാനി ഒഴിച്ച് ചൂടാകുമ്പോൾ നെയ്യും തേങ്ങയും ചേർത്ത് വഴറ്റി കൊഴുക്കട്ടയും ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ആറിയ ശേഷം വിളമ്പാം.