വാട്ടര്‍ അതോറിറ്റിയുടെ, അരുവിക്കരയില്‍ നിന്നും മണ്‍വിള ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനില്‍ മുട്ടട ജംഗ്ഷനു സമീപം ചോര്‍ച്ച രൂപപെട്ടതിനെ തുടര്‍ന്ന് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ 01/04/2024 രാവിലെ 4 മണി മുതല്‍ 02/04/2024 രാത്രി 10 മണി വരെ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്‌നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആര്‍.പി.എഫ്, ടെക്‌നോപാര്‍ക്, ആക്കുളം, തൃപ്പാദപുരം, കിന്‍ഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടും.
ഉയര്‍ന്ന പ്രദേശങ്ങളില്‍ 03/04/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി നോര്‍ത്ത് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു
വാട്ടര്‍ അതോറിറ്റിയുടെ പി ടി പി നഗര്‍ സബ് ഡിവിഷനു കീഴിലെ കുണ്ടമണ്‍കടവ് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി ടി പി നഗര്‍, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിറ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുഗള്‍, പൈ റോഡ്, നെടുംകാട്, കാലടി, മരുതൂര്‍ക്കടവ്, കൈമനം, കിള്ളിപ്പാലം, ബണ്ട്‌റോഡ്, ആറന്നൂര്‍, പ്രേം നഗര്‍ എന്നീ സ്ഥലങ്ങളില്‍ നാളെ രാവിലെ 6 മണി മുതല്‍ 01.04.2024 രാത്രി 10 മണി വരെ ജലവിതരണം പൂര്‍ണമായി മുടങ്ങുന്നതാണെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.