ആവശ്യമായ ചേരുവകൾ
ബട്ടർ/റിഫൈൻഡ് ഓയിൽ – 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി(ചെറുതായി നുറുക്കിയത്)– ഒരു ടേബിൾ സ്പൂൺ
സവാള(വലുത് ചെറുതായി നുറുക്കിയത്)– ഒരെണ്ണം
പച്ചമുളക്– 3 എണ്ണം
ബെൽപെപ്പർ, കാരറ്റ്, കോളിഫ്ലവർ, മഷ്റൂം, സോയബീൻസ്(ഇവയിൽ ഇഷ്ടമുള്ളവ എല്ലാം ചേർത്ത് ഒരു കപ്പ്)
ടൊമാറ്റോ കെച്ചപ്പ്– 2 ടേബിൾ സ്പൂൺ(ആവശ്യമെങ്കിൽ ഒയിസ്റ്റർ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവയും ചേർക്കാം)
ബസ്മതി അരി– (തലേന്ന് രാത്രി വേവിച്ചത് ഫ്രിജിൽ വച്ച് തണുപ്പിച്ചത്)– 2 കപ്പ്
മുട്ട– 3 എണ്ണം
ഷ്രെഡഡ് ചിക്കൻ– ഒരു കപ്പ്
ഉപ്പ്, കുരുമുളക് പൊടി– ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാൻ ചൂടാക്കി ഇതിൽ ബട്ടറോ എണ്ണയോ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സോസേജ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വെളുത്തുള്ളി എണ്ണയിൽ ചേർത്തതിനു പിന്നാലെ തന്നെ ചേർക്കുക. അതിനുശേഷം സവാളയും പച്ചമുളകും ചേർക്കുക. ഈ മിശ്രിതം നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക. ഇവ ഒന്ന് നന്നായി വഴറ്റിയതിനു ശേഷം ഇറച്ചി( ഷ്രെഡഡ് ചിക്കൻ) ചേർക്കുക.
ഈ സമയം ആവശ്യമെങ്കിൽ അൽപം കുരുമുളകുപൊടി ചേർക്കാം. ശേഷം ചോറ് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തതിനു ശേഷം ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റുക. ശേഷം ഒരു ബൗളിലേക്ക് ഇവ മാറ്റുക. റൈസ് നന്നായി അമർത്തിയതിനു ശേഷം ബൗളിനു മേൽ ഒരു പ്ലേറ്റ് വച്ച് ബൗൾ കമിഴ്ത്തുക. ബൗളിന്റെ ആകൃതിയിൽ റൈസ് പ്ലേറ്റിൽ ഇടം പിടിക്കും. ഇതിനുമേൽ ഒംലെറ്റ് ചേർത്ത് വിളമ്പുക.
Read also: ഇത് കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല