ആവശ്യമായ ചേരുവകൾ
പാൽ/ വെളളം – 1 കപ്പ്
ബട്ടർ – ഒരു ടേബിൾ സ്പൂൺ
മൈദ – 3/4 കപ്പ്
മുട്ട – 2 എണ്ണം
റിഫൈൻഡ് ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ളം / പാലിൽ അൽപം ബട്ടർ ചേർത്ത് തിളപ്പിക്കുക. തിളച്ച ശേഷം ഇതിലേക്ക് മൈദയും അൽപം ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ച ശേഷം ഇതിലേക്ക് മൈദയും അൽപം ഉപ്പും ചേർത്ത് പത്തിരിക്കും ചപ്പാത്തിക്കുമെന്ന പോലെ കുഴച്ചെടുക്കുക. അൽപം ചൂടാറിയ ശേഷം മുട്ട ചേർത്തു വീണ്ടും കുഴച്ച ശേഷം ചൂണ്ടുവിരലിന്റെ നീളത്തിൽ പരത്തി വറുത്തെടുക്കാം. ബീറ്റർ ഉള്ളവരാണെങ്കിൽ കുഴച്ചെടുത്ത മാവ് ബീറ്ററിലേക്ക് മാറ്റിയ ശേഷം ഒരോ മുട്ട ഇടവിട്ട് ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം മിശ്രിതം ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റി എണ്ണയിലേക്ക് പീസുകളായി മുറിച്ചു ഇട്ടു കൊടുക്കുക. ഗോൾഡൺ ബ്രൗൺ നിറമാക്കുന്നത് വരെ മീഡിയം ചൂടിൽ വറുത്തെടുക്കുക. ശേഷം പൊടിച്ച പഞ്ചസാര ( ആവശ്യമെങ്കിൽ അൽപം സിനമൺ പൊടിച്ചതും ) മുകളിൽ വിതറി ചോക്ലേറ്റ് സോസിനൊപ്പം വിളമ്പുക. ചൂറോസ് ഒന്നു രണ്ടു മണിക്കൂർ തണുപ്പിച്ച ശേഷം വറുത്തെടുത്താൽ പൊട്ടി പോകാതെ ഇരിക്കും.
Read also: ജപ്പാനിലെ വീടുകളിലേയും റസ്റ്ററന്റുകളിലേയും സ്ഥിരം വിഭവങ്ങളിൽ ഒന്ന് ഒമുറൈസ്