പാത്രത്തിൽ ഒന്നര കപ്പ് തേങ്ങാപ്പാലും 1/4 കപ്പ് മൈദയും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും ചേർത്തു കട്ട ഇല്ലാതെ നന്നായി യോജിപ്പിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ മൂന്നു മുട്ടയും രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഏലക്ക പൊടിയും നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കാം.
ഒരു പാനിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കാം. ഇനി ഒരു സ്റ്റീമർ അല്ലെങ്കിൽ ഇഡ്ഡലി പാത്രത്തിൽ പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഒരു പ്ലേറ്റ് നന്നായി നെയ്യ് തടവി ഇതിലേക്ക് ഇറക്കിവയ്ക്കണം. പാത്രത്തിലെ വെള്ളം തിളച്ചു കഴിയുമ്പോൾ മൈദ മാവിൽ നിന്നും ഒരു തവി ഈ പാത്രത്തിലേക്ക് ഒഴിക്കണം. ഒരു രണ്ടു മിനിറ്റ് അടച്ചുവച്ചു വേവിച്ച ശേഷം നേരത്തെ തയാറാക്കിയ മുട്ട കൂട്ട് മാവിന് മുകളിൽ ഒഴിക്കുക.
അതിനു മുകളിൽ കുറച്ചു അണ്ടിപ്പരിപ്പും കിസ്മിസും ഇടണം. കുറച്ചു നെയ്യും ചേർക്കാം. ഇത് അടച്ചുവച്ചു രണ്ടു മിനിറ്റ് വേവിക്കണം. മാവ് തീരുന്നതു വരെ ഇതേ രീതിയിൽ തുടർച്ചയായി ചെയ്യണം. ശേഷം എട്ടു മിനിറ്റ് വേവിച്ചെടുക്കണം. ചൂട് മാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
Read also: കൊറിയൻ ഫ്രൈഡ് ചിക്കൻ