ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ്– 3
മുട്ട– ഒരെണ്ണം
അരിപ്പൊടി– ഒരു ടേബിൾ സ്പൂൺ
കോൺഫ്ലോർ– ഒരു ടേബിൾ സ്പൂൺ
കുരുമുളക്പ്പൊടി – ഒരു ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ അര മണിക്കൂർ ഇട്ടു വയ്ക്കുക. ഉരുളക്കിഴങ്ങിലുള്ള സ്റ്റാർച്ച് കളയുവാനായിട്ടാണ് ഇത്. ആവശ്യമെങ്കിൽ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് 3–4 മിനിറ്റ് തിളപ്പിക്കാം. ഇത് ഉരുളക്കിഴങ്ങ് വറക്കുമ്പോൾ ക്രിസ്പ്പിയാക്കും
ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ഉരുളക്കിഴങ്ങ് മിശ്രിതത്തിലെ വെള്ളം മുഴുവൻ പിഴിഞ്ഞു കളയുക. വെള്ളം കളഞ്ഞതിനു ശേഷം ഇതിലേക്ക് കുരുമുളക്പ്പൊടി, ഉപ്പ്, മുട്ട, അരിപ്പൊടി, കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി കുഴച്ച് എടുക്കുക. ഈ സമയം ആവശ്യമെങ്കിൽ ചീസ് അടക്കമുള്ളവ ചേർക്കാം നന്നായി കുഴച്ച് എടുത്ത മിശ്രിതം ഓവൽ ഷേയ്പ്പിൽ പരത്തിയെടുത്ത ശേഷം അന്നേരം തന്നെ മീഡിയം ഫ്ലെയ്മിൽ ഷാലോ ഫ്രൈ ചെയ്തെടുക്കാം. 2–3 മണിക്കൂറോ ഒരു രാത്രിയോ ഫ്രിജിൽ തണുപ്പിച്ചതിന് ശേഷം വറക്കുകയാണെങ്കിൽ ഹാഷ് ബ്രൗൺ പൊട്ടിപ്പോകാതെ വറുത്തെടുക്കാൻ സാധിക്കും.
Read also: കൊറിയൻ ഫ്രൈഡ് ചിക്കൻ