മൈദയും ചീസും ഉപയോഗിച്ച് വേഗത്തിൽ തയാറാക്കാവുന്ന രുചികരമായ ചീസ് ഫതെയർ

ആവശ്യമായ ചേരുവകൾ

മൈദ- രണ്ടര കപ്പ്

യീസ്റ്റ്-ഒരു പായ്ക്കറ്റ് (11 ഗ്രാം)

പഞ്ചസാര-ഒരു ടേബിൾ സ്പൂൺ

ഉപ്പ്- അര ടേബിൾ സ്പൂൺ

ഇളം ചൂടു പാൽ-3/4 കപ്പ്

ഒലിവ് ഓയിൽ-1/3 കപ്പ്

മൊസറെല്ല ചീസ്-അര കപ്പ്

ഫെറ്റ ചീസ്-അര കപ്പ്

പാഴ്‌സലി-നാല് ടേബിൾ സ്പൂൺ അരിഞ്ഞത്

സവാള വിത്ത്-രണ്ടു ടേബിൾ സ്പൂൺ

മുട്ട-ഒന്ന്

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിലേക്കു മൈദ എടുക്കുക. ഇളം ചൂടു പാലിലേക്ക് യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കിയ ശേഷം മൈദയുമായി യോജിപ്പിക്കണം. ഇതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ചെടുക്കുക. നേർത്ത വൃത്തിയുള്ള തുണി ഇട്ട് മാവ് ഒരു 10 മിനിറ്റ് മൂടി വയ്ക്കണം. അതിനു ശേഷം മാവ് ചെറിയ ഉരുളകളാക്കണം. ഫെറ്റ ചീസ് 10 മിനിറ്റ് തണുത്ത വെള്ളത്തിൽ ഇട്ടുവയ്ക്കണം. രണ്ടു തവണ വെള്ളം മാറ്റിക്കൊടുക്കണം.

അതിനുശേഷം ഒരു ബൗളിലേക്ക് ചീസ് മാറ്റി നന്നായി ഉടച്ചെടുക്കണം. ഇതിലേക്ക് മൊസറെല്ല ചീസ്, മുട്ട, സവാള വിത്ത്, പാഴ്‌സലി എന്നിവ ചേർത്ത് നന്നായി ഇളക്കണം. നേരത്തെ തയാറാക്കി വച്ച ഉരുളകൾ ഓരോന്നും ദീർഘ വൃത്താകൃതിയിലാക്കണം. ഓരോന്നിന്റെയും മധ്യത്തിലായി ഒരു സ്പൂൺ ചീസ് കൂട്ട് വച്ച ശേഷം ബോട്ടിന്റെ ആകൃതിയിൽ മടക്കി എടുക്കണം. അവ്ൻ 180 സിയിൽ പ്രീഹീറ്റ് ചെയ്ത ശേഷം ഫതെയർ ഒരു ട്രേയിലാക്കി 15-20 മിനിറ്റിൽ ബേക്ക് ചെയ്‌തെടുക്കാം.

Read also: എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഹാഷ് ബ്രൗൺ