ആവശ്യമായ ചേരുവകൾ
തക്കാളി – മൂന്നോ നാലോ (ചെറുതായി അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 കപ്പ്
നെയ്യ് – 1 ടീസ്പൂൺ
കടുക് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
പൊടി തയാറാക്കാൻ
എണ്ണ – ആവശ്യത്തിന്
ഉഴുന്ന് – 1 ടീസ്പൂൺ
മുളക് – ഒന്നോ രണ്ടോ
കുരുമുളക് – 1/2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
കായം – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണ ഒഴിച്ച്, പൊടി തയാറാക്കാനുള്ള ചേരുവകള്‍ അതിലേക്കിട്ട് ചെറുതായി ചൂടാക്കി എടുക്കുക. ഇത് മിക്സിയില്‍ ഇട്ടു പൊടിച്ചെടുക്കണം. എന്നിട്ട് ഈ പൊടി മാറ്റി വയ്ക്കുക. ഉപ്പും തക്കാളിയും 2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. തക്കാളി നന്നായി ഉടയ്ക്കുക. ശേഷം നേരത്തെ പൊടിച്ച പൊടി ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം 1 കപ്പ് പാൽ ചേർക്കുക. നന്നായി നുരഞ്ഞ് വരുംവരെ ഇടത്തരം തീയിൽ വേവിക്കുക. മല്ലിയില മുകളില്‍ ഇട്ടശേഷം അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കാം.
Read also: അറേബ്യൻ നാടുകളിൽ പ്രാതലിന് പതിവായി ഒരുക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഷക്ഷുക്ക