ആവശ്യമായ ചേരുവകൾ
ചിക്കൻ എല്ലില്ലാത്തത് – 250 ഗ്രാം
ഉള്ളി – 1 എണ്ണം
ചുവന്ന മുളക് – 1 എണ്ണം
കോൺഫ്ലക്സ് – 1 ബൗൾ
വെളുത്തുള്ളി – 2/3 അല്ലി
ചപ്പ് – ഒരു പിടി
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ, സവാള, ചുവന്ന മുളക്, ചപ്പ്, വെളുത്തുള്ളി എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം ചെറിയ ബാൾ ആകൃതിയിലാക്കി കോൺഫ്ലക്സിൽ പൊതിഞ്ഞ് മാറ്റിവെക്കുക. ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ബാൾ വറുത്തുകോരാം. ചെറുചൂടോടെ ഇവ സോസും ചേർത്ത് രുചിക്കാം.