ആവശ്യമായ ചേരുവകൾ
പച്ചരി -ഒരു കപ്പ്
പയർ പരിപ്പ് -അര കപ്പ്
എണ്ണ -മൂന്ന് ടേബിൾ സ്പൂൺ
സവാള -1
തക്കാളി -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
ഉപ്പ് -പാകത്തിന്
പച്ചമുളക് -2
മല്ലി ഇല
പുതിന
കാരറ്റ് -അര കഷ്ണം
ഉലുവ -1 ടേബിൾ സ്പൂൺ
ഏലക്ക -3
ഗ്രാമ്പൂ -3
പട്ട -1 കഷ്ണം
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
തേങ്ങ -1/2 കപ്പ്
ജീരകം -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
കുക്കറിൽ എണ്ണ ഒഴിച്ച് അതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക ഇടണം. അതിലേക്ക് സവാള ഇട്ട് വഴറ്റിയ ശേഷം പച്ചമുളകും തക്കാളിയും ഇട്ടു നന്നായി വഴറ്റുക. ഇതിൽ പൊടികളും ചേർത്തിളക്കി നന്നായി ഇളക്കി യോജിപ്പിക്കുക.
കൂടെ കഴുകിവെച്ചിരിക്കുന്ന അരി, പരിപ്പ്, ഉലുവ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് വെള്ളം, മല്ലി ഇല, പുതിന, ക്യാരറ്റ് എല്ലാം ചേർത്ത് മിക്സ് ചെയ്ത് നാല് വിസിൽ വരുന്നതുവരെ വേവിക്കുക.
ഈ സമയം അരപ്പ് തയാറാക്കാൻ തേങ്ങ, ജീരകം, മഞ്ഞൾ പൊടി എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. കുക്കർ തുറന്നു അരപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷം കഞ്ഞി രൂപത്തിൽ തയാറാക്കി എടുക്കാം.