പാലക്കാട്: നെൻമാറ- വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ജില്ലാഭരണകൂടത്തിന്റെ അനുമതി. ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വെടിക്കെട്ടുമായി ബന്ധപ്പെട്ട സാമഗ്രികൾ സൂക്ഷിക്കുന്നതിലും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ അനുമതി നിഷേധിച്ചത്. പിന്നാലെയാണ് ഭാരവാഹികൾ ഹൈക്കോടതിയിലേക്ക് പോയത്.പിഴവുകൾ പരിഹരിച്ച് വെടിക്കെട്ടിനു അനുമതി നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെ ജില്ലാ ഭരണകൂടം വീണ്ടും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുകയായിരുന്നു.
അടുത്ത ചൊവ്വാഴ്ചയാണ് വെടിക്കെട്ട്. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും വെടിക്കെട്ട് നടക്കുക.