തിരുവനന്തപുരം: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട്ടുക്കട എറിച്ചെല്ലൂര്‍ ഊരാളിവിള വീട്ടില്‍ അനീഷ് (33) നെയാണ് കിണറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷിന്റെ സുഹൃത്ത് വാടകയ്ക്കെടുത്ത വീട് താമസത്തിനായി സജ്ജീകരിക്കുന്നതിനായി അനീഷും മറ്റ് നാല് സുഹൃത്തുക്കളും വാടകവീട്ടില്‍ എത്തിയിരുന്നു.
ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷം ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് ഇവര്‍ പുറത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ മരണപ്പെട്ട അനീഷ് രാത്രിയില്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ വാടക വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ആഘോഷമുണ്ടായത്.
സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. റാഫേൽ- ലീല ദമ്പതികളുടെ മകനാണ് അനീഷ്.