കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ 20,000 രൂപ കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

കാസർഗോഡ്: കൈവശ ഭൂമിക്ക് പട്ടയം നല്‍കാൻ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസർഗോഡ് വിജിലൻസ് പിടികൂടി. അഡൂർ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക കർമ്മംതൊടി സ്വദേശി കെ.നാരായണയെ( 47)ആണ് കാസർഗോഡ് താലൂക്ക് ഓഫീസിന് മുന്നില്‍ വെച്ച്‌ അറസ്റ്റ് ചെയ്‌തത്‌. ആദൂർ ആലന്തടുക്ക ഹൗസില്‍ പി. രമേശന്റെ പരാതിയിലാണ് അറസ്റ്റ്.

ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. പരാതിക്കാരൻ്റെ അമ്മയുടെ ഇളയമ്മയുടെ മകള്‍ ജാനകിക്ക് ജൻന്മി കുടിയായ്‌മയായി 100 വർഷം മുമ്ബ് കിട്ടിയ 54 സെന്റ് ഭൂമിക്ക് പട്ടയത്തിനായി ലാൻഡ് ട്രിബൂണില്‍ അപേക്ഷിച്ചിരുന്നു. അപേക്ഷ പരിശോധിച്ചു എസ്‌.എം പ്രപ്പോസല്‍ നല്‍കുന്നതിന് അഡൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. ഈ സ്ഥലം പരിശോധിച്ച്‌ പ്രപ്പോസല്‍ നല്‍കുന്നതിനാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നാരായണൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.