ചാവക്കാട്: പന്ത്രണ്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. 5.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗര്‍ റമളാന്‍ വീട്ടില്‍ മൊയ്തുവിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പിഴയടക്കാത്തപക്ഷം അഞ്ചു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്കു നല്‍കാനും വിധിച്ചു. പെണ്‍കുട്ടിയെ 2017 ഏപ്രിലില്‍ ഒരു ദിവസവും 2021-ഫെബ്രുവരിയിലും ജൂണിലും പ്രതി ആവര്‍ത്തിച്ചുള്ള ഗൗരവകരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ ജീവനുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.