ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആദ്യ ജയം. പഞ്ചാബ് കിംഗ്‌സിനെതരായ മത്സരത്തല്‍ 21 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 200 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റെടുത്ത മായങ്ക് യാദവാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ലഖ്‌നൗ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.
200 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ ശിഖർ ധവാനും ജോണി ബെയർസ്‌റ്റോയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 111 റൺസാണ്. 11.4 ഓവറിൽ മായങ്ക് യാദവിന്റെ പന്തിൽ ബെയര്‍സ്റ്റോ(42) പുറത്തായി. വൺഡൗണായി ക്രീസിലെത്തിയ ഇംപ്ലാക്ട് പ്ലേയർ പ്രഭ്സ്രിമാൻ സിംഗും (19) 13-ാം ഓവറിൽ പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ ജിതേഷ് ശർമ്മയും(6) സാം കറനും(0) മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനാകാതെ മടങ്ങി. 70 റൺസെടുത്ത ശിഖർ ധവാനെ മുഹ്‌സിന്‍ ഖാനാണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്.
നേരത്തേ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക്, ക്യാപ്റ്റന്‍ നിക്കോളാസ് പുരന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് മികവില്‍ ലഖ്നൗ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിരുന്നു.
38 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത ഡിക്കോക്കാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ കെ.എല്‍ രാഹുല്‍ (15), ദേവ്ദത്ത് പടിക്കല്‍ (9), മാര്‍ക്കസ് സ്റ്റോയ്നിസ് (19) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അഞ്ചാമനായി ബാറ്റിങ്ങിനെത്തിയ പുരന്റെ വെടിക്കെട്ടാണ് ലഖ്നൗവിന്റെ റണ്‍റേറ്റ് ഉയര്‍ത്തിയത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് വീതം സിക്സും ഫോറുമടക്കം 42 റണ്‍സെടുത്തു.
പുരന്‍ പുറത്തായ ശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്നൗ സ്‌കോര്‍ 199-ല്‍ എത്തിച്ചത്. 22 പന്തുകള്‍ നേരിട്ട ക്രുണാല്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 43 റണ്‍സോടെ പുറത്താകാതെ നിന്നു.
പഞ്ചാബിനായി സാം കറന്‍ മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.