തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ജൂൺ നാലിന് തൃശൂരിന്റെ ഉയിർത്തെഴുന്നേൽപാകും സംഭവിക്കുകയെന്ന് സുരേഷ് ഗോപി. തൃശൂർ എടുക്കും, എടുത്തിരിക്കുമെന്നും തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. തൃശൂർ വഴി കേരളത്തിന്റെ ഉയിർപ്പ് സംജാതമാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സഹകരണ മേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.