പത്തനംതിട്ട:തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കെതിരെ നടപടി എടുത്ത് വരണാധികാരി.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും വെച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എൽഡിഎഫ് കളക്ടർക്ക് പരാതി നൽകിയിരുന്നു.
ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്ന് മറയ്ക്കണമെന്നാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നിർദേശം.ഇതിന് ചെലവായ തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.
Read also :ആലപ്പുഴയിൽ രണ്ടാഴ്ചക്കിടെ രണ്ടാം തവണയും കടൽ ഉൾവലിഞ്ഞു: 25 മീറ്ററോളം ചെളിത്തട്ട്