മലേഷ്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി യുണൈറ്റഡ് മലെയ്സ് നാഷണൽ ഓർഗനൈസേഷൻ (യുഎൻഎംഒ) ഗസ്സയിലെ ഫലസ്തീനികളെ സഹായിക്കാൻ ഒരു ദശലക്ഷം റിംഗിറ്റ് (2,11,694 ഡോളർ) സംഭാവന പ്രഖ്യാപിച്ചു. മലേഷ്യൻ കൺസൾട്ടേറ്റീവ് കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഓർഗനൈസേഷൻ വഴിയാണ് സംഭാവന നൽകുകയെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഏകീകൃത സർക്കാരിന്റെ ഭാഗമായ യുണൈറ്റഡ് മലെയ്സ് നാഷണൽ ഓർഗനൈസേഷൻ അറിയിച്ചു. സംഭാവന റമദാനിൽ ഫലസ്തീനികൾക്ക് സഹായകരമാകുമെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹമീദി പ്രത്യാശ പ്രകടിപ്പിച്ചു.
‘നിലവിൽ, സയണിസ്റ്റ് സൈന്യത്തിന്റെ ക്രൂരത മൂലം ഫലസ്തീനിലെ നമ്മുടെ സഹോദരീസഹോദരന്മാർ കഠിനമായ യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്നതായി മാധ്യമങ്ങളിൽ കാണാൻ കഴിയും’ അദ്ദേഹം ശനിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സംഭാവന നൽകിയവർക്ക്, പ്രത്യേകിച്ച് യുഎൻഎംഒ അംഗങ്ങൾക്ക് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉൾപ്പെട്ടിരിക്കുന്നവർക്ക് അല്ലാഹു കഴിയുന്നത്ര പ്രതിഫലം നൽകട്ടെ, ഓരോ സംഭാവനയും ഫലസ്തീൻ ജനതയ്ക്ക് പരമാവധി പ്രയോജനപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ അദ്ദേഹം പറഞ്ഞു.
Ketika ini, kita melihat di dalam ruang media, saudara-saudara kita di Palestin sedang melalui penderitaan dan kesulitan yang teruk akibat kekejaman tentera Zionis.
Saya mewakili keluarga besar UMNO Malaysia telah menyampaikan sumbangan untuk Misi Bantuan Kemanusiaan 100… pic.twitter.com/PoWvVfGmZw
— Ahmad Zahid Hamidi (@DrZahidHamidi) March 30, 2024
അതേസമയം, ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ 400ലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ മീഡിയ ഓഫീസ് വ്യക്തമാക്കി. രോഗികൾ, യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ, ഹെൽത്ത് കെയർ സ്റ്റാഫ് എന്നിവരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 13 ദിവസത്തെ ഉപരോധത്തിൽ, ഇസ്രായേലി ആക്രമണത്തിലാണ് ഇത്രയേറെ പേർ കൊല്ലപ്പെട്ടത്. അതിനിടെ ഭക്ഷണത്തിന് കാത്തിരിക്കുന്ന ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ഏറ്റവുമൊടുവിൽ നടത്തിയ ആക്രമണത്തിൽ 17 പേർ മരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 30പേർക്ക് പരിക്കേറ്റു. ദെയ്‌റൽ ബാലാഗിലെ മഗ്ഹാസി അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
Read more : ഔദ്യോഗിക പരിപാടികളിൽ റെഡ് കാർപെറ്റ് നിരോധിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്