തിരുവനന്തപുരം:കർണാടകയിൽ ബിജെപിയുടെ പോസ്റ്ററിൽ മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ ചിത്രം ഉള്‍പ്പെട്ട സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ.പത്ത് ദിവസത്തിനുള്ളില്‍ ബിജെപി ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ എന്‍ഡിഎ ഘടക കക്ഷിയായ ജെഡിഎസ് അംഗത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകുമോയെന്നും സതീശന് ചോദിച്ചു.
പോസ്റ്റര്‍ വ്യാജമല്ലെന്ന് ജെഡിഎസിന്റെ കര്‍ണാടകയിലെ യുവജന നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ബംഗലൂരു റൂറലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന മഞ്ജുനാഥിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ളത്.
Read also :റിയാസ് മൗലവി വധക്കേസ്: കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍