ദിവസം കഴിയുന്തോറും ചൂട് കൂടി വരികയാണ്. ചൂട് കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. മനസും ശരീരവും തണുപ്പിക്കാൻ വീട്ടിൽ തന്നെ രുചികരമായൊരു ജ്യൂസ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തണ്ണിമത്തൻ : ഒന്നിന്റെ പകുതി
- സബ്ജ സീഡ്സ് : 2 ടീസ്പൂൺ
- പഞ്ചസാര : ആവശ്യത്തിന്
- റോസ് സിറപ്പ് : 1 ടേബിൾ സ്പൂൺ
- ഐസ് ക്യൂബ്സ് : ആവശ്യത്തിന്
- പാൽ : 1 കപ്പ്
Read more : ബ്രോക്കോളി സൂപ്പ് തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
ആദ്യം തണ്ണിമത്തൻ ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിലിട്ട് ഒരു തവി വച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ചൂടാറിതിന് ശേഷം ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക. ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്സ് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാർ…