ഇഫ്താറിന് കൃസ്പ്പിയായ ഒരു കട്‌ലറ്റ് തയാറാക്കാം….

ആവശ്യമായ ചേരുവകൾ

  • ചിക്കൻ -200 ഗ്രാം
  • ഉള്ളി – 1 വലുത്‌
  • കാരറ്റ്‌ – 1 വലുത്‌
  • ഉരുളക്കിഴങ്ങ് – 3 എണ്ണം
  • കുരുമുളക് പൊടി -1/2 ടീ സ്പൂൺ
  • പച്ചമുളക് -2 എണ്ണം
  • മയോനെസ് – 4 മുതൽ 5 ടേബിൾ സ്പൂൺ വരെ
  • കുബ്‌സ് ക്രംസ് – 200g,
  • രണ്ട് മുട്ട,
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉപ്പു കുരുമുളകും ചേർത്ത് വേവിച്ച ചിക്കനിൽ പുഴുങ്ങിയ ഉരുളകിഴങ്ങും അരിഞ്ഞുവെച്ച കാരറ്റും ഉള്ളിയും പച്ചമുളകും 1/2 ടീ സ്പൂൺ ഗാർലിക്‌ പൗഡറും പിന്നെ മയോനെസും പാകത്തിന് ഉപ്പും (ആവശ്യമെങ്കിൽ) ചേർത്ത്‌ നന്നായി മിക്സ് ചെയ്യുക. (മയോനൈസ് ചേർത്ത് മിക്സ് ചെയ്യുമ്പോൾ ലൂസ് ആവുകയാണെങ്കിൽ കുറച്ച് കുബ്‌സ് ക്രംസ് ചേർക്കാം)

മുകളിൽ തയാറാക്കിയ കട് ലറ്റ് മിക്സ് ആവശ്യമായ വലുപ്പത്തിൽ ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടിയെടുത്ത് മുട്ടയുടെ വെള്ള കൊട്ട് ചെയ്ത ശേഷം കുബ്‌സ് ക്രംസും കോട്ട് ചെയ്യുക.

അര മണിക്കൂർ ഫ്രീസറിൽ വെച്ചതിന് ശേഷം എണ്ണയിൽ പൊരിച്ചെടുത്താൽ വളരെ രുചികരമായ ക്രിസ്പി & ക്രഞ്ചി ചിക്കൻ മയോ കട് ലറ്റ് റെഡി.

Read more : നല്ല സോഫ്റ്റ് വെള്ളയപ്പം തയ്യാറാക്കിയാലോ?