മലപ്പുറം:തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയ പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് തീപിടിച്ചത്.മേൽമുറിയിൽ പടിഞ്ഞാറേമുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുന്നതിനിടയിലാണ് തീപിടിച്ചത്.
തീ കെടുത്താനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.മലപ്പുറം സിഎ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
പറമ്പിലെ മരങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ മേഖല എന്നത് കണക്കിലെടുത്താണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് സൂചന. ഈ മേഖലയോട് ചേർന്ന് വീടുകൾ ഉണ്ട്. ജനവാസ മേഖല ആയതുകൊണ്ട് ഈ പ്രദേശം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Read also :ബിജെപി ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ ജെഡിഎസ് അംഗത്തെ മുഖ്യമന്ത്രി പുറത്താക്കാൻ തയ്യാറാകുമോ: വിഡി സതീശൻ