Chinese national arrested in online stock trading scam
തൃശൂര്‍: ഒല്ലൂരില്‍ കുട്ടനെല്ലൂര്‍ ഫ്ളൈ ഓവറിനു താഴെ നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവിനെ പിടികൂടി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അക്ബറിനെയാണ് (24) പിടികൂടിയത്.
ഒല്ലൂര്‍ പൊലീസും സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും മൂന്നര കിലോഗ്രാം കഞ്ചാവുമായി ചെറുതുരുത്തി പള്ളം സ്വദേശി കളവര വളപ്പില്‍ സല്‍മാന്‍ (25), ബിഹാര്‍ വൈശാലി സ്വദേശി അഖില്‍ സിംഗ്(25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.