ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ തെക്കേ നിലവറയിൽ പൂജ അനുവദിച്ച കീഴ്കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മസ്ജിദ് പരിപാലിക്കുന്ന അൻജുമൻ ഇൻതിസാമിയ കമ്മിറ്റി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരിഗണനക്കെത്തുന്നത്.
Read also: മസാല ബോണ്ട്; ഇഡി അന്വേഷണത്തിനെതിരെയുള്ള തോമസ് ഐസക്കിന്റെ ഹർജി ഇന്ന് പരിഗണിക്കും