മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 6:45 ഓടെയായിരുന്നു അപകടം. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത്.
read more : വീണ്ടും കാട്ടാനയാക്രമണം : പത്തനംതിട്ടയിൽ 50 കാരൻ മരിച്ചു
അതേസമയം ജില്ലയില്‍ പലയിടത്തം കടലേറ്റത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചിലയിടങ്ങളില്‍ നൂറു മീറ്ററോളം കടല്‍ കയറിയിരുന്നു. മുന്നൂറില്പരം വീടുകളില്‍ വെള്ളം കയറിയതോടെ പലരെയും ക്യാമ്പിലേക്ക് മാറ്റി.