ഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറച്ചു. ഒരു വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. 1806 രൂപയായിരുന്ന 19 കിലോ ഗ്രാം സിലിണ്ടറിൻ്റെ പുതിയ വില 1775.5 രൂപയാണ്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
മാർച്ച് ആദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. 23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായിരുന്നു. ഫെബ്രുവരിയിലും വില കൂട്ടിയിരുന്നു. ഫെബ്രുവരിയിൽ 15 രൂപയായിരുന്നു കൂട്ടിയത്. തുടര്‍ച്ചയായി രണ്ട് മാസം പാചക വാതക വില വര്‍ധനയ്ക്ക് ശേഷമാണ് ഇപ്പോൾ വില കുറയ്ക്കുന്നത്.
Read also: ഗ്യാൻവാപി മസ്ജിദ്: ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും