ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി വാർത്തകളാണ് സ്ഥാനാര്ഥികളുമായി ബന്ധപ്പെട്ട പുറത്തു വരുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർഥിയായ എ.എം.ആരിഫുമായി ബന്ധപ്പെട്ട പുറത്തുവരുന്നത്.
പ്രചരിക്കുന്ന വാർത്തയിൽ പറയുന്നത് ഇങ്ങനെയാണ്- ‘ആലപ്പുഴയിലെ എല്ലാ അയ്യപ്പ ഭക്തർക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു…. ഇനിയും നിങ്ങൾക്ക് തീരുമാനിയ്ക്കാം’…. വിഡിയോയിൽ പറയുന്നത് sfiക്കാരായ എല്ലാ വനിതകളും നാളെയേ മുതൽ ശബരിമലയിൽ എത്തണമെന്നാണ് വിഡിയോയിൽ ആരിഫ് പറയുന്നത്.
എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ എന്ന് അന്വേഷണം പരിശോധിക്കുകയാണ്.
2019 ൽ നടന്ന ഒരു പത്ര സമ്മേളനത്തിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ. ഈ വിഡിയോയിൽ ആരിഫ് എം. പി പറയുന്നത് ഒറ്റ ഫോൺ കാൾ മതിയായിരുന്നു ശബരിമലയിൽ 40 വയസ്സ് കഴിഞ്ഞ sfiക്കാരായ സ്ത്രീകളെ കയറ്റാൻ എന്നുള്ളതാണ്. എന്നാൽ വീഡിയോയുടെ മറ്റൊരു ഭാഗം മറച്ചുവെച്ചുകൊണ്ടാണ് ഈ പ്രചാരണം നടത്തുന്നത്.
ഒറ്റ ഫോൺ കാൾ മതിയായിരുന്നു ശബരിമലയിൽ 40 വയസ്സ് കഴിഞ്ഞ sfiക്കാരായ സ്ത്രീകളെ കയറ്റാൻ എന്ന് പറഞ്ഞതിന് ശേഷം കൂടുതൽ വിശദമായി ആരിഫ് പറയുന്ന അടുത്ത ഭാഗമാണ് കേൾക്കേണ്ടത്.
ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്- തിരുവനന്തപുരത്ത് 2019 ൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് ഒരു ഭാഗം മുറിച്ചെടുത്താണ് വ്യാജ പ്രചാരണം നടത്തുന്നത്. മറച്ചു പിടിക്കുന്ന മറ്റൊരു ഭാഗം കൂടെ കണ്ടാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.