ന്യൂഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെതിരെ ഇ.ഡിയുടെ നീക്കം. സിപിഎമ്മിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്, ഇ.ഡി കത്ത് നൽകി. തട്ടിപ്പിൽ പാർട്ടിക്കും പങ്കുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. റിസർവ് ബാങ്കിനും ഇ.ഡി കത്തയച്ചു.
read more :സഹോദരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞു : സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തി
ബാങ്കിൽ ഇ.ഡി കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ.ഡി ആരോപണം.