ആവശ്യമായ ചേരുവകൾ
മുട്ട-3 ഉള്ളി-2
ഇഞ്ചി– ആവശ്യത്തിന്
വെളുത്തുള്ളി–ആവശ്യത്തിന്
പച്ചമുളക് (മസാലയുടെ അളവ് അനുസരിച്ച്)
തക്കാളി-1
കറിവേപ്പില– ആവശ്യത്തിന്
ചിക്കൻ മസാല – 11/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
വേവിച്ച അരി – 11/2 കപ്പ്
കുരുമുളക് പൊടി – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
മൂന്നു മുട്ടയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കാം. ചൂടായ പാനിലേക്ക് ചെറുതായി അരിഞ്ഞുവച്ച സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കാരറ്റും പച്ചമുളകും ചെറുതായി കട്ട് ചെയ്തതും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിനുള്ള ഉപ്പും ചേർക്കണം. കാൽ സ്പൂൺ മഞ്ഞപൊടിയും ഒന്നര സ്പൂൺ ചിക്കൻ മസാലയും ആവശ്യത്തിനുള്ള കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കണം. അതിലേക്ക് യോജിപ്പിച്ച് വച്ച മുട്ടയും ഒഴിക്കാം. മസാലകൂട്ടും മുട്ടയും നന്നായി ഇളക്കി യോജിപ്പിക്കണം. അതിലേക്ക് ചോറും ചേർത്ത് ഇളക്കണം. ഒരു ടീസ്പൂൺ കുരുമുളകുപൊടിയും 2 സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി 3 മിനിറ്റ് നേരം ചെറിയ തീയിൽ വച്ച് വേവിക്കാം. രുചിയൂറും മുട്ടചോറ് റെഡി.