ആവശ്യമായ ചേരുവകൾ
1 മുട്ട പുഴുങ്ങിയത് 7 എണ്ണം
2 സവാള പൊടിയായി അരിഞ്ഞത് 1 കപ്പ്
3 പച്ചമുളക് 4, ഇഞ്ചി ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
4 കറിവേപ്പില മല്ലിയില പൊടിയായി അരിഞ്ഞത് കാൽ കപ്പ്
5 മൈദ അരകൈപ്പ്
6 അരിപൊടി അരകപ്പ്
7 കടലമ്മാവ് ഒരു ടേബിൾസ്പൂൺ
8 മഞ്ഞൾപൊടി കാൽ ടീസ്പൂൺ
9 ഉപ്പ് ആവശ്യത്തിന്
10 വറുക്കാൻ ആവശ്യമായ എണ്ണ 1 കപ്പ്.
തയാറാക്കുന്ന വിധം
ഒരു ബൗളിൽ രണ്ടു മുതൽ ഒൻപതു വരെ ഉള്ള ചേരുവകൾ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. (ഇഡ്ഡലിമാവിന്‍റെ പരുവത്തിൽ).
പുഴുങ്ങിയ മുട്ട നാലായി മുറിച്ചു മുകളിൽ തയാറാക്കിയ മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരുക. ഇഷ്ട്ടമുള്ള ചട്ടിണി കൂട്ടി കഴിക്കാം.
Read also: കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനായി ഇൗസിയായി ഒരു വിഭവം തയാറാക്കാം