ജങ്ക് ഫുഡ് ട്രെൻഡ് ആകുവാൻ തുടങ്ങിയതോടു കൂടി ജീവിത ശൈലിയിൽ വളരെയധികം മാറ്റങ്ങൾ വന്നു തുടങ്ങി. ഇരുന്നുള്ള ജോലികൾ ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു. 8 മണിക്കൂർ ഒരേ ഇരുപ്പ് ഇരിക്കുകയും, മറ്റു ഫിസിക്കൽ ആക്റ്റിവിറ്റികളൊന്നും ചെയ്യാത്തതിനാലും വയർ കൂടുവാൻ ഇതൊരു കാരണമാകുന്നു. വണ്ണം കുറയണമെങ്കിൽ ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനോടപ്പം കൃത്യമായ ഡയറ്റും എടുക്കണം. ചില കുറുക്കു വഴികൾ വണ്ണം കുറയ്ക്കാൻ സഹായിക്കും അവയിൽ ചിലത് താഴെ നൽകുന്നു.
ചിയ സീഡ്സ്
ചിയ സീഡ്സിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനത്തിനു സഹായിക്കുന്നതോടൊപ്പം കലോറി ശരീരത്തിലെത്തുന്നത് കുറയ്ക്കുകയും ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡും ചിയ സീഡിൽ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. വെള്ളത്തിൽ കുതിർക്കുമ്പോൾ ജെൽ പോലുള്ള വസ്തുവാകുകയും ഇത് വയറു നിറയാനും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കും.
ഫ്ലാക്സ് സീഡ്സ്
ഫ്ലാക്സ് സീഡിൽ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ട്. ഇത് കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഫ്ലാക്സ് സീഡിലെ സോല്യുബിൾ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിയന്ത്രിക്കുന്നു. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുപോലെ കൊഴുപ്പിന്റെ ശേഖരണവും കുറയ്ക്കുന്നു.
ചണവിത്ത്
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ ഇവയടങ്ങിയ പോഷകക്കലവറയാണ് ചണവിത്ത് (hemp seeds). പ്രോട്ടീൻ കൂടുതലടങ്ങിയതിനാൽ വിശപ്പു കുറയ്ക്കാനും വയറു നിറഞ്ഞതായ തോന്നൽ ഉണ്ടാക്കാനും സഹായിക്കും. ചണവിത്തിൽ ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് ആയ ഗാമ ലിനോലെനിക് ആസിഡ് (GLA) ഉണ്ട്. ഇത് കൊഴുപ്പിനെ ഇല്ലാതാക്കാനും ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും സഹായിക്കുന്നു.
മത്തങ്ങാക്കുരു
ഉപാപചയ പ്രവർത്തനത്തിനും ഊർജോൽപാദനത്തിനും സഹായിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, അയൺ, സിങ്ക് ഇവ മത്തങ്ങാക്കുരുവിൽ ധാരാളമുണ്ട്. ഇവയിലെ മഗ്നീഷ്യത്തിന്റെ കൂടിയ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇന്‍സുലിന്റെ പ്രവർത്തനത്തെ സപ്പോർട്ട് ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല മത്തങ്ങാക്കുരുവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.
സൂര്യകാന്തി വിത്ത്
സൂര്യകാന്തി വിത്തിൽ വിറ്റമിൻ ഇ ധാരാളമുണ്ട്. ഫ്രീ റാഡിക്കലുകൾ ഉണ്ടാക്കുന്ന ക്ഷതങ്ങളിൽ നിന്ന് ഇത് കോശങ്ങളെ സംരക്ഷിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുന്ന നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിനു സഹായിക്കുകയും ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. ഇത് കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ ആരോഗ്യകരമായ കൊഴുപ്പുകൾ സൂര്യകാന്തി വിത്തിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.