പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ധനസഹായം നൽകാൻ വനംവകുപ്പ് തീരുമാനിച്ചു. കാട്ടാന ആക്രമണത്തിൽ നാട്ടുകാർ പ്രതിഷധം സംഘടിപ്പിച്ചു. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.കണമല ഫോറസ്റ്റ് സ്റ്റേഷൻ പിക്കറ്റ് ചെയ്യാനാണ് തീരുമാനം. കാട്ടാന ശല്യത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയിൽ കിടങ്ങ് കുഴിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സ്ഥലത്തെത്തിയ ആന്റോ ആന്റണി എംപിയോട് നാട്ടുകാർ ക്ഷുഭിതരായി. വനം മന്ത്രി എ കെ ശശീന്ദ്രനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് ആൻ്റോ ആൻ്റണി ആരോപിച്ചു. വനം വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണം. പ്രശ്നപരിഹാരം ഉണ്ടായിട്ടേ സ്ഥലത്ത് നിന്ന് മടങ്ങൂ എന്നും ആൻ്റോ ആൻ്റണി പറഞ്ഞു.
പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവാണ് (58 ) കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഓടിക്കാൻ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു ഓട്ടോ ഡ്രൈവറാണ്.
Read also :കടൽക്ഷോഭമുണ്ടായിട്ടും തിരിഞ്ഞുനോക്കിയില്ല: പ്രതിഷേധത്തിനൊരുങ്ങി കൊല്ലം മുണ്ടയ്ക്കൽ തീരവാസികൾ