ആവശ്യമായ ചേരുവകൾ
ചിക്കൻ വേവിച്ചത് ഒരു കപ്പ്
സവാളപൊടിയായി അരിഞ്ഞത് ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി കുറച്ച് പച്ചമുളക് ആവിശ്യത്തിന്
ഉപ്പ് ആവിശ്യത്തിന്
കറിവേപ്പില കുറച്ച്
ഓയിൽ ഒരു ടേബിൾസ്പൂൺ
മൈദ ഒരുകപ്പ്
തയ്യാറാക്കുന്ന വിധം
ഒരുപാനിൽ ഓയിൽഒഴിച്ച് വെജിറ്റബ്ൾസ് ഉപ്പ് ചേർത്ത് വഴറ്റുക. ശേഷം ഉപ്പും കുരുമുളക് പൊടിയും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു പൊടിച്ച ചിക്കൻ ചേർത്ത് നന്നായി ഒന്നുകൂടി വഴറ്റി വെക്കണം. കുഴച്ചു വെച്ച മൈദയിൽ നിന്നും ചെറിയ പൂരികൾ ഉണ്ടാക്കണം. അതിൽ നിന്നും ഓരോന്ന് എടുത്ത് വിഡിയോയിൽ കാണുന്ന പോലെ പതുക്കെ മടക്കി ഒരു കത്തി വെച്ച് സെന്റർ കട്ട് ചെയ്യുക. ഇനി കട്ട് ചെയ്ത ഭാഗം ഒന്ന് വിരൽവെച്ച് അമർത്തി ഒട്ടിക്കണം. ഇനി അതിനെ നിവർത്തി കുമ്പിൾ പോലെയാക്കി ചിക്കൻമിക്സ് നിറക്കണം. പിന്നീട് അരിക് ഒട്ടിച്ച് ഇഷ്ടമുള്ള ഷേപ്പ് കൊടുത്ത് എണ്ണയിൽ ഗോൾഡൻ നിറത്തിൽ പൊരിച്ചെടുക്കാം. മൊഞ്ചുള്ള സൂപ്പർ ക്രഞ്ചി സമൂസ റെഡി.
തയ്യാറാക്കിയത്: Mymoon Beevi T P
Read also: സ്വാദിഷ്ടമായ ഖത്തയെഫ് ഡെസേർട്ട് റെസിപ്പി