കൽപറ്റ: ‘ഇന്‍ഡ്യ’മുന്നണിയുടേത് പരിഹാസ്യ നിലപാടാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എപ്പോഴും മതേതരത്വ നിലപാട് പറയുന്ന ആളാണ് രാഹുൽഗാന്ധി. എല്ലാ ക്ഷേത്രങ്ങളിലും പോകുന്ന രാഹുൽ എന്ത് കൊണ്ട് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ല, തിരഞ്ഞെടുപ്പിന് മുൻപ് രാഹുല്‍ അയോധ്യ സന്ദര്‍ശിക്കുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു.
മുസ്ലിം ലീഗും എസ്ഡിപിഐയുമാണ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരകര്‍. രാഹുല്‍ ഗാന്ധിയുടെ മതനിരപേക്ഷ നിലപാട് ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡി കേസെടുത്ത നിലപാടിനെതിരെ രാഹുല്‍ഗാന്ധി റാലി നടത്തുമോ. കരുവന്നൂര്‍ മാതൃകയിലുള്ള കൊള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സഹകരണ ബാങ്കുകളിലും നടക്കുന്നുണ്ട്. വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയായി നാലാം തിയതി പത്രിക സമര്‍പ്പിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Read also :കാട്ടാന ആക്രമണം: ബിജുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നൽകും