ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വന്‍ തുക പിടിച്ചെടുക്കുകയും ചെയ്തതിനാല്‍ തെരഞ്ഞെടുപ്പ് ഫണ്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേക്കിറങ്ങുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്.
‘വോട്ടിനൊപ്പം ഒരു നോട്ട് ‘ എന്ന മുദ്രാവാക്യവുമായി ഭവന സന്ദര്‍ശനം നടത്തി സംഭാവന സ്വീകരിക്കും. തേനീച്ച പൂവില്‍ നിന്നും തേന്‍ ശേഖരിക്കുന്നതു പോലെ ജനങ്ങളില്‍ നിന്നും ചില്ലിക്കാശ് സ്വരൂപിച്ച് പ്രചരണ ചെലവുകള്‍ നിര്‍വഹിക്കും. ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ സാമ്പത്തിക ക്ഷാമം ബൂത്ത് തലത്തില്‍ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനുള്ള സുവര്‍ണ്ണാവസരമാക്കി മാറ്റും.
ബി.ജെ.പി, സി പി എം എന്നീ കേന്ദ്ര-സംസ്ഥാന ഭരണ കക്ഷികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലുടനീളം വന്‍ തോതില്‍ പണമൊഴുക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ നോമിനേഷനു
മുമ്പു തന്നെ ബൂത്ത് തലത്തില്‍ പ്രചരണ പോസ്റ്റര്‍, നോട്ടീസ് എന്നിവയോടൊപ്പം നോട്ടുകെട്ടുകളും വിതരണം ചെയ്യുന്നു. ഇവരുടെ ധനശക്തിയെ ജനശക്തിയിലൂടെ കോണ്‍ഗ്രസ് നേരിടും. ‘വിലയേറിയ’ വോട്ടുകള്‍ വില കൊടുത്ത് വാങ്ങാമെന്ന് ആരും കരുതേണ്ട.